ടോറസ് ലോറിയില്‍ കഞ്ചാവ് കടത്തിയ കേസിലെ മൂന്നാം പ്രതി പിടിയില്‍
ടോറസ് ലോറിയില്‍ കഞ്ചാവ് കടത്തിയ കേസിലെ മൂന്നാം പ്രതി പിടിയില്‍

ഇടുക്കി: ടോറസ് ലോറിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ ഒളിവില്‍പോയ പ്രതിയെ എക്‌സൈസ് സംഘം പിടികൂടി. കേസിലെ മൂന്നാം പ്രതി അടിമാലി മാങ്കടവ് സ്വദേശി ഷൈബിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റില്‍ പൂപ്പാറയില്‍ വച്ചാണ് ടോറസില്‍ കടത്തികൊണ്ടുവന്ന 10 കിലോ കഞ്ചാവ് അടിമാലി നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തത്. ഈ സംഭവത്തില്‍ ഒളിവിലായിരുന്ന ഷൈമോനെ ഇടുക്കി സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് തൃശ്ശൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്, ഒറീസ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയുകയായിരുന്നു. ഇയാള്‍ വേറെയും കഞ്ചാവ് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






