മൂന്നാറിലെ വഴിയോര കച്ചവടം ഒഴിപ്പിക്കല്‍ നിലച്ചു: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിന്
മൂന്നാറിലെ വഴിയോര കച്ചവടം ഒഴിപ്പിക്കല്‍ നിലച്ചു: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിന്

ഇടുക്കി: മൂന്നാറില്‍ വഴിയോര കച്ചവടം ഒഴിപ്പിക്കല്‍ നിലച്ചതിനെതിരെ വ്യാപാരികള്‍ സമരത്തിലേക്ക്. ആദ്യഘട്ടമായി വെള്ളിയാഴ്ച്ച ഉച്ചവരെ കടകള്‍ അടച്ചിട്ട് മൂന്നാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഒഴിപ്പിക്കല്‍ തുടര്‍ന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
വഴിയോര വ്യാപാര കേന്ദ്രങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, സബ് കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് വ്യാപാരികള്‍ പരാതി നല്‍കും. കൈയേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് അധികൃതര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും മൂന്നാര്‍ മര്‍ച്ചന്റ്‌സ് ഹാളില്‍ നടന്ന സമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ താല്‍കാലികമായി നിര്‍ത്തിയത്.
What's Your Reaction?






