വാഗമണ്ണില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പ് തീപിടിച്ച് കത്തിനശിച്ചു
വാഗമണ്ണില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പ് തീപിടിച്ച് കത്തിനശിച്ചു

ഇടുക്കി: തീക്കോയി- വാഗമണ്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പ് തീപിടിച്ച് കത്തിനശിച്ചു. ബുധനാഴ്ച വൈകിട്ട് ആറോടെ വഴിക്കടവ് ചെക്ക്‌പോസ്റ്റിനുസമീപമാണ് അപകടം. തീക്കോയില്‍ നിന്ന് വാഗമണ്‍ റൂട്ടില്‍ കയറ്റം കയറുന്നതിനിടെ പിന്‍ഭാഗത്ത് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. കുടിവെള്ള വിതരണ വാഹനം എത്തിയാണ് തീയണച്ചത്.
What's Your Reaction?






