ജില്ലയിലെ ആദ്യ വായനശാലയ്ക്ക് 110 വയസ്
ജില്ലയിലെ ആദ്യ വായനശാലയ്ക്ക് 110 വയസ്

ഇടുക്കി: ജില്ലയിലെ ആദ്യ വായനശാലയായ ദേവികുളം ശ്രീമൂലം ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയ്ക്ക് 110 വയസ്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ദേവികുളത്തെ വേനല്‍ക്കാല വസതിക്ക് സമീപത്തായി അനുവദിച്ച 50 സെന്റ് സ്ഥലത്താണ് 1915-ല്‍ ശ്രീമൂലം ക്ലബ് ആന്‍ഡ് വായനശാല സ്ഥാപിച്ചത്. മഹാരാജാവിന്റെ കാലത്ത് നിര്‍മിച്ച കെട്ടിടം അതെ തനിമയോടെ ഇന്നും നിലനില്‍ക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലിഷ് ഭാഷകളിലായി 15000 ത്തിലധികം പുസ്തകങ്ങളുണ്ട്. 1700കളില്‍ ബ്രിട്ടനില്‍ അച്ചടിച്ച അപൂര്‍വങ്ങളായ പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എ ഗ്രേഡ് വായനശാലയാണിത്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ വായനശാലയും താഴെ മിനി ഹാളുമാണുള്ളത്. ഇടുക്കി ജില്ലയിലെ രണ്ടാമത്തെ ലൈബ്രറി പീരുമേട്ടിലാണ്.
What's Your Reaction?






