അടിമാലിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുതുടങ്ങി
അടിമാലിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുതുടങ്ങി

ഇടുക്കി: അടിമാലി ടൗണിലെ പാതയോരത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുനീക്കിത്തുടങ്ങി. പൊലീസ് സ്റ്റേഷന്‍ പരിസരത്തെ മരങ്ങളാണ് ആദ്യം മുറിച്ചത്. അടിമാലി മുതല്‍ പനംകുട്ടി വരെയുള്ള ഭാഗത്തെ മരങ്ങളും ശിഖരങ്ങളും കഴിഞ്ഞദിവസം വെട്ടിയിരുന്നു. ചരിഞ്ഞുനില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും കടകള്‍ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് നടപടി.
ഹില്‍ഫോര്‍ട്ട് ജങ്ഷനില്‍ ഏതുനിമിഷവും നിലംപൊത്താറായ നിരവധി മരങ്ങളുണ്ട്. ഇവിടെ വഴിയോര കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. വാഹനയാത്രികര്‍ വിശ്രമിക്കുന്നതും ഇവിടെയാണ്. കാലവര്‍ഷം ആരംഭിച്ചശേഷം അടിമാലി ടൗണില്‍ മാത്രം മരം കടപുഴകി വീണ് 3 അപകടങ്ങളാണ് ഉണ്ടായത്.
What's Your Reaction?






