ദേവികുളത്ത് അക്വാ പാര്‍ക്കും ഹാച്ച്വറിയും നിര്‍മിക്കും: മന്ത്രി സജി ചെറിയാന്‍
ദേവികുളത്ത് അക്വാ പാര്‍ക്കും ഹാച്ച്വറിയും നിര്‍മിക്കും: മന്ത്രി സജി ചെറിയാന്‍

ഇടുക്കി: ദേവികുളത്ത് ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അക്വാ പാര്‍ക്കും ഹാച്ച്വറിയും നിര്‍മിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ദേവികുളം സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്വാ പാര്‍ക്കും ഹാച്ച്വറിയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ഭൂമിയില്‍ കൈയേറ്റമുണ്ടെങ്കില്‍ ഒഴിപ്പിക്കും. ഫിഷറീസ് വകുപ്പിന്റെ കൂടുതല്‍ പദ്ധതികള്‍ ഇടുക്കിയില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






