അടിമാലി ടൗണിലെ ഓടകള്‍ ശുചീകരിക്കുമെന്ന് അധികൃതര്‍
അടിമാലി ടൗണിലെ ഓടകള്‍ ശുചീകരിക്കുമെന്ന് അധികൃതര്‍

ഇടുക്കി: അടിമാലി ടൗണിലെ ഓടകള്‍ ശുചീകരിക്കുന്ന നടപടികള്‍ ആരംഭിച്ചു. മാര്‍ച്ച് 30നകം പഞ്ചായത്തിനെ സീറോ വേസ്റ്റ് പഞ്ചായത്തായി മാറ്റാനുള്ള നടപടികളുമായി മുമ്പോട്ട് പോകുകയാണെന്നും ഓടകളിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കുമെന്നും സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. ടൗണിന്റെ വിവിധ ഭാഗങ്ങളിലെ ഓടകളില്‍ മാലിന്യം നിറയുകയും മലിന ജലം കെട്ടികിടന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്തിരുന്നു. ഇത് പരാതികള്‍ക്കും കാരണമായി. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ശുചീകരണവുമായി രംഗത്തെത്തിയത്. പഞ്ചായത്ത് പരിധിയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മാലിന്യം തള്ളുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം പ്രോസിക്യൂഷന്‍ നടപടികളിലേയ്ക്കും കടക്കും. ടൗണിലെ ഓടകളിലേക്ക് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം പൊതുജനങ്ങള്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മാലിന്യ സംസ്‌കരണ കാര്യങ്ങളില്‍ പൊതുജനങ്ങളും വ്യാപാരികളും പഞ്ചായത്തുമായി സഹകരിക്കണമെന്നും സെക്രട്ടറി പറഞ്ഞു.
What's Your Reaction?






