പടയപ്പയുടെ പരാക്രമം: മൂന്നാര്‍ സൈലന്റ് വാലിയിലെ പച്ചക്കറിക്കൃഷി നശിപ്പിച്ചു
പടയപ്പയുടെ പരാക്രമം: മൂന്നാര്‍ സൈലന്റ് വാലിയിലെ പച്ചക്കറിക്കൃഷി നശിപ്പിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളില്‍ കാട്ടാന പടയപ്പയുടെ പരാക്രമം. സൈലന്റ് വാലി എസ്റ്റേറ്റ് രണ്ടാംഡിവിഷനിലെ നിരവധിപേരുടെ പുരയിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കി. 10 ദിവസത്തിലേറെയായി ചെണ്ടുവര, കുണ്ടള എന്നിവിടങ്ങളില്‍ ചുറ്റിത്തിരിഞ്ഞശേഷം കഴിഞ്ഞദിവസമാണ് സൈലന്റ് വാലി എസ്റ്റേറ്റില്‍ എത്തിയത്. ഇവിടെ താമസിക്കുന്ന ഭാസ്‌കരന്‍ എന്നയാളുടെ പച്ചക്കറിക്കൃഷി നാമാവശേഷമാക്കി. വായ്പയെടുത്ത് ഇദ്ദേഹം കൃഷിചെയ്ത ക്യാരറ്റും 2500ലേറെ ചുവട് കാബേജും കാട്ടുകൊമ്പന്‍ ചവിട്ടിനശിപ്പിച്ചു. വിളവെടുപ്പിനുശേഷം പണം നല്‍കാമെന്ന വ്യവസ്ഥയിലാണ് കര്‍ഷകന്‍ വായ്പയെടുത്തത്. പുലര്‍ച്ചെ മൂന്നോടെ എത്തിയ പടയപ്പ അഞ്ചുമണിക്കൂറോളം ജനവാസ മേഖലയില്‍ നിലയുറപ്പിച്ചു. കാട്ടാനശല്യം തടയാന്‍ വനപാലകര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






