റോഡില്‍ ഇന്ധനം വീണതിനെത്തുടര്‍ന്ന് പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു
റോഡില്‍ ഇന്ധനം വീണതിനെത്തുടര്‍ന്ന് പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കി: ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ ഇന്ധനം വീണതിനെത്തുടര്‍ന്ന് പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു. ചിത്തിരപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി. ബസിലും പിന്നീട് മണ്‍തിട്ടയിലും ഇടിച്ചു. വാഹനം പാതയോരത്തു നിന്നും താഴേക്ക് പതിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്റെ മുന്‍ഭാഗം തകര്‍ന്നു. അഗ്‌നിരക്ഷാ സേനയെത്തി റോഡില്‍ വ്യാപിച്ച ഇന്ധനം കഴുകി നീക്കി.
What's Your Reaction?






