വെട്ടിക്കാമറ്റത്തിന് സമീപം കലുങ്ക് ഇടിഞ്ഞ് അപകട ഭീഷണി
വെട്ടിക്കാമറ്റത്തിന് സമീപം കലുങ്ക് ഇടിഞ്ഞ് അപകട ഭീഷണി

ഇടുക്കി: ഇരട്ടയാര്‍ വെട്ടിക്കാമറ്റം - പ്രകാശ് റോഡില്‍ കലുങ്ക് ഇടിഞ്ഞ് അപകട ഭീഷണിയുയര്‍ത്തുന്നു. വെട്ടിക്കാമറ്റത്തിന് സമീപം കനത്ത മഴയില്‍ കലുങ്കിന്റെ താഴ്ഭാഗത്തെ കല്‍ക്കെട്ട് ഇടിഞ്ഞ് വീഴുകയായിരുന്നു. സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കൊടും വളവായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് റോഡ് തകര്‍ന്നത് കാണുവാന്‍ സാധിക്കില്ല. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിക്കുകയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. റോഡ് ഇടിഞ്ഞ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍പോലും അധികൃതര്‍ തയ്യാറാക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി.
What's Your Reaction?






