കട്ടപ്പന ടൗണ്‍ഹാള്‍ ജംങ്ഷന്‍ ബൈപ്പാസ് റോഡില്‍ ഗതാഗത നിരോധനം  

കട്ടപ്പന ടൗണ്‍ഹാള്‍ ജംങ്ഷന്‍ ബൈപ്പാസ് റോഡില്‍ ഗതാഗത നിരോധനം  

Jul 25, 2024 - 22:47
 0
കട്ടപ്പന ടൗണ്‍ഹാള്‍ ജംങ്ഷന്‍ ബൈപ്പാസ് റോഡില്‍ ഗതാഗത നിരോധനം  
This is the title of the web page

ഇടുക്കി: കട്ടപ്പന ടൗണ്‍ഹാള്‍ ജംങ്ഷന്‍ ബൈപ്പാസ് റോഡിന് ശാപമോക്ഷം. വെള്ളക്കെട്ടും, ഗര്‍ത്തങ്ങളും രൂക്ഷമായ റോഡില്‍ വാഹന യാത്രയും കാല്‍നടയാത്രയും ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നഗരസഭ 2023-ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷത്തി അന്‍പതിനായിരം രൂപ അനുവദിക്കുകയും കോണ്‍ക്രീറ്റ്  പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 6 വരെ ഇതു വഴിയുള്ള ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഏല്ലാവരും സഹകരിക്കണമെന്നും വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow