കൊച്ചറ എകെഎം യു പി സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
കൊച്ചറ എകെഎം യു പി സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

ഇടുക്കി: കൊച്ചറ എകെഎം യു പി സ്‌കൂളിലെ പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. കട്ടപ്പന ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഹുസൂര്‍ ബീന്‍സ്, തക്കാളി, വഴുതന, ഉരുളക്കിഴങ്ങ്, ചീര തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തത്. കുട്ടികളില്‍ ജൈവ പച്ചക്കറി കൃഷിയോട് താല്‍പര്യം ഉണര്‍ത്തുന്നതിനായി ഏഴാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ പുകയില കഷായം എന്ന ജൈവ കീടനാശിനിയാണ് ആണ് പച്ചക്കറിയുടെ കീട നിയന്ത്രണത്തിനായി ഉപയോഗിച്ചത്.
What's Your Reaction?






