കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വയോജന ദിനാചരണം നടത്തി
കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വയോജന ദിനാചരണം നടത്തി

ഇടുക്കി: കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വയോജന ദിനാചരണം നടത്തി. തണലേകിയവര്‍ക്ക് തണലാവാം എന്ന പരിപാടി അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ആളുകളുടെ അറിവ് നമ്മള്‍ പകര്‍ന്നെടുക്കണം പഴയ കാലത്ത് വന്യമൃഗശല്യത്തില്‍നിന്നും രക്ഷപ്പെടുന്നതിന് സ്വീകരിച്ച രീതികള്‍ അടക്കം നമ്മുക്ക് മാതൃകയാണ്. സ്‌നേഹത്തണലിലെ അംഗങ്ങള്‍ക്ക് ഒത്തുകൂടാന്‍ ഇടം ഒരുക്കുന്നതിന് വനംവകുപ്പ് ഒപ്പമുണ്ടാകുമെന്നും കെ വി രതീഷ് പറഞ്ഞു. എഴുത്തുകാരനും കേന്ദ്ര യുവസാഹിത്യ അവാര്‍ഡ് ജേതാവുമായ മോബിന്‍ മോഹന്‍ വയോജനദിന സന്ദേശം നല്‍കി. കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സയും സായാഹ്ന ഒപിയും പ്രവര്‍ത്തനം നിലച്ച വയോജന വെല്‍നസ് സെന്ററും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവും യോഗം പഞ്ചായത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഉല്ലാസയാത്രകള്‍, ചികിത്സാ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സ്‌നേഹത്തണലിലെ അംഗങ്ങള്‍ക്കായി സംഘടന നല്‍കിവരുന്നുണ്ട്. യോഗത്തില്‍ തങ്ങളെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് അനുശോചനവും അര്‍പ്പിച്ചു. സ്‌നേഹത്തണല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ സന്ധ്യാ ജയന്‍, അഡ്വ. പി സി തോമസ്, എന്‍ വി രാജു നിവര്‍ത്തില്‍, ചാക്കോച്ചന്‍ തെരുവിയ്ക്കല്‍, സുലോചന തങ്കപ്പന്‍, സരസമ്മ പഴയന്തിയേല്‍, ശാരദാ ശിവന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






