കട്ടപ്പന- പുളിയന്‍മല റോഡില്‍ അറ്റകുറ്റപ്പണി നടത്തി പൊതുമരാമത്ത് വകുപ്പ്
കട്ടപ്പന- പുളിയന്‍മല റോഡില്‍ അറ്റകുറ്റപ്പണി നടത്തി പൊതുമരാമത്ത് വകുപ്പ്

ഇടുക്കി: കട്ടപ്പന- പുളിയന്‍മല റോഡില്‍ അറ്റകുറ്റപ്പണി നടത്തി പൊതുമരാമത്ത് വകുപ്പ്. കൊടുംവളവില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഭാരമുള്ള വാഹനങ്ങള്‍ കുടുങ്ങി ഗതാഗതകുരുക്ക് പതിവാകുന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നതുമൂലം ബസുകളുടെ സര്‍വീസ് ഉള്‍പ്പെടെ മുടങ്ങുന്ന സ്ഥിതിയായിരുന്നു. ഇത്തരത്തില്‍ അടിക്കടി ഗതാഗത തടസമുണ്ടായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേതുടര്‍ന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ പാതയോരത്തെ കാട്ടുചെടികള്‍ വെട്ടിമാറ്റിയിരുന്നു. ഇതിനുശേഷമാണ് വളവിലെ കുഴികള്‍ ടാര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്.
What's Your Reaction?






