വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി 20 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചുവീട്ടില്‍ ജെസ്ബിന്‍ സജിയാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 21 കാരനായ ജെസ്ബിന്‍ യുവതിയെ പരിചയപ്പെടുന്നത്. ക്രമേണ സൗഹൃദം വലുതാക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും നല്‍കി. ഈ സൗഹൃദത്തിന്റെ മറവില്‍ യുവതിയെ കാല്‍വരിമൗണ്ട്, കട്ടപ്പന, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിക്കുകയും യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കും മറ്റും അയച്ചു നല്‍കുകയും ചെയ്തു. തന്റെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്നറിഞ്ഞ് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തങ്കമണി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എബി എന്‍ പി യുടെ നേതൃത്വത്തില്‍ സിപിഒ മാരായ സുനില്‍കുമാര്‍, ജിതിന്‍ എബ്രഹാം, എബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ജെസ്ബിന്‍ സജിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






