സഹ്യ തേയില ഫാക്ടറിയിലും വ്യവസായ യൂണിറ്റുകളിലും സന്ദര്‍ശനം നടത്തി തോമസ് ഐസക്
സഹ്യ തേയില ഫാക്ടറിയിലും വ്യവസായ യൂണിറ്റുകളിലും സന്ദര്‍ശനം നടത്തി തോമസ് ഐസക്

ഇടുക്കി: തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ തേയില ഫാക്ടറിയിലും വ്യവസായ യൂണിറ്റുകളിലും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് സന്ദര്‍ശനം നടത്തി. പൂര്‍ണമായും ചെറുകിട കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് നടത്തുന്ന കര്‍ഷകകൂട്ടായ്മ സംരംഭമായ സഹ്യ കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിന് മാതൃകയൊണെന്നും ഇത്തരം സംരംഭങ്ങളാണ് സംസ്ഥാനത്തുണ്ടാകേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു. സഹ്യ ബ്രാന്‍ഡ് ഉല്‍പന്നങ്ങളായ കാപ്പി, തേയില, ഉണക്കക്കപ്പ, ഇടിയിറച്ചി തുടങ്ങിയവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ ഭാഗമായി പുറപ്പെട്ട ആദ്യ കണ്ടെയ്‌നര്‍ എം എം മണി എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. ബാങ്ക് ഭരണ സമിതിയംഗങ്ങളേയും ജീവനക്കാരേയും തോമസ് ഐസക് അഭിനന്ദിച്ചു. സഹ്യയുടെ അമ്പലമേട് തേയില ഫാക്ടറി, തങ്കമണിയിലെ ഡ്രൈ ഫ്രൂട്ട്്‌സ് സെന്റര്‍, തങ്കമണി സഹകരണ ബാങ്ക് തുടങ്ങിയവ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ബാങ്ക് പ്രസിഡന്റ് സൈബി തോമസ്, സെക്രട്ടറി സുനീഷ് സോമന്‍ തുടങ്ങിയവരും സഹ്യ ജീവനക്കാരും ഉദ്യോഗസ്ഥരും തോമസ് ഐസക്കിനൊപ്പം ഉണ്ടായിരുന്നു.
What's Your Reaction?






