വികസന മുന്നേറ്റ ജാഥയില്‍ എം എം മണിക്ക് അഭിവാദ്യവുമായി തോട്ടം തൊഴിലാളികള്‍  

വികസന മുന്നേറ്റ ജാഥയില്‍ എം എം മണിക്ക് അഭിവാദ്യവുമായി തോട്ടം തൊഴിലാളികള്‍  

Mar 5, 2026 - 16:57
 0
വികസന മുന്നേറ്റ ജാഥയില്‍ എം എം മണിക്ക് അഭിവാദ്യവുമായി തോട്ടം തൊഴിലാളികള്‍  
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി വീണ്ടും മത്സരത്തിനില്ലെന്നുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും തോട്ടം തൊഴിലാളികളും എം എം മണിക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്ത് വന്നു. എംഎം മണി ക്യാപ്റ്റനായുള്ള വികസന മുന്നേറ്റ യാത്ര ഉടുമ്പന്‍ചോലയില്‍ എത്തിയപ്പോഴാണ് വൈകാരികമായ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ എത്തിയത്. മാലയും പൂക്കളുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ട മണിയാശാന് നല്‍കി കൊണ്ടാണ് പ്രവര്‍ത്തകര്‍ സ്‌നേഹം പ്രകടിപ്പിച്ചത്. എംഎല്‍എയുടെ കൂടെ ഫോട്ടോ എടുക്കുവാനും പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. താന്‍ വിജയിച്ചത് ആദ്യം 1109 വോട്ടുകള്‍ കാണന്നും എന്നാല്‍ രണ്ടാമത്തെ തവണ മുപ്പത്തി എണ്ണായിരത്തിലധികം വോട്ടുകള്‍ നല്‍കി നിങ്ങള്‍ എന്നെ വിജയിപ്പിച്ചപ്പോള്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണമായും കാത്തുസൂക്ഷിക്കാനായന്നും ഇനി അവശേഷിക്കുന്ന കുറച്ചുദിവസങ്ങള്‍ കൂടി നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഏറെനേരം പ്രവര്‍ത്തകരോടൊപ്പം ചെലവഴിച്ച അദ്ദേഹം നന്ദി പറഞ്ഞു മടങ്ങുമ്പോഴേക്കും എംഎല്‍എ വാഹനവും പ്രവര്‍ത്തകര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow