മന്ത്രി റോഷി അഗസ്റ്റിനുനേരെ ചെറുതോണിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

മന്ത്രി റോഷി അഗസ്റ്റിനുനേരെ ചെറുതോണിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

Mar 5, 2026 - 17:15
Mar 5, 2026 - 17:20
 0
മന്ത്രി റോഷി അഗസ്റ്റിനുനേരെ ചെറുതോണിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
This is the title of the web page

ഇടുക്കി: ജില്ലയിലെ പട്ടയ വിതരണം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ അനാസ്ഥകൊണ്ട് മാത്രമാണ് ജില്ലയിലെ പട്ടയ വിതരണം തടസപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി പട്ടയ വിലക്ക് മാറ്റിയിട്ടും ആ വിധിക്ക് വിധേയമായി പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് റവന്യു വകുപ്പ് ഒരു ഉത്തരവ് ഇറക്കിയിരുന്നെങ്കില്‍ ഹൈക്കോടതി വീണ്ടും പട്ടയ വിതരണം തടയുമാരുന്നില്ല. ഇതിനുള്ള നടപടി സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കമാണ് ജില്ലയിലെ ഭൂപ്രശ്‌നങ്ങളെയാകെ സങ്കീര്‍ണമാക്കിയിട്ടുള്ളത്. സിഎച്ച്ആറിലെ പട്ടയം നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി ഉത്തരവ് വന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഈ ഉത്തരവ് പുനഃപരിശോധിക്കുവാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലയിലെ യാഥാര്‍ഥ ഭുപ്രശ്‌നങ്ങള്‍ എന്തെന്ന് മനസിലാക്കാനോ അത് പരിഹരിക്കാനോ കഴിഞ്ഞ 25 വര്‍ഷം ഇടുക്കിയില്‍ നിന്നുള്ള ജനപ്രതിനിധിയായ റോഷി അഗസ്റ്റിന് സാധിച്ചിട്ടില്ല. ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി മന്ത്രി റോഷി അഗസ്റ്റിന്‍ ജനങ്ങളെ പറ്റിക്കുകയാണ്. പാല്‍ക്കുളംമേട് എക്കോ ടൂറിസം പദ്ധതിയ്ക്ക് വനം വകുപ്പില്‍നിന്ന് അനുമതി വാങ്ങാതെ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ആ പദ്ധതിയും കോടതി സ്റ്റേ ചെയ്തു. ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് മന്ത്രി സ്വീകരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow