വണ്ടിപ്പെരിയാറിലെ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം
വണ്ടിപ്പെരിയാറിലെ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം
ഇടുക്കി: വണ്ടിപ്പെരിയാര്‍ രാജമുടി മേഖലകളില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞദിവസം ജനവാസമേഖലിലെത്തിയ കാട്ടാന ഏക്കര്‍ കണക്കിന് ഏലം കൃഷി നശിപ്പിച്ചു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നുണ്ടെങ്കിലും കാട്ടാനകള്‍ തിരികെ പോകാന്‍ തയാറാകുന്നില്ല. നാലോളം കാട്ടാനകളാണ് പീരുമേട്, വണ്ടിപ്പെരിയാര്‍ ജനവാസമേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ ഏലം, കാപ്പി, തെങ്ങ്, പ്ലാവ് തുടങ്ങിയ കാര്‍ഷിക വിളകള്‍ പൂര്‍ണമായും നശിപ്പിക്കും. ജനവാസ മേഖലയില്‍ ഇറങ്ങി ജനങ്ങള്‍ക്ക് ഭീതി പരത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികളില്‍ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി മേഖലയില്‍നിന്ന് കാട്ടാനകളെ തുരത്താനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?