എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി
എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്‍് ആര്‍.എസ്. രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. തൊഴില്‍ രഹിതരായിരുന്ന ചെറുപ്പക്കാര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുവഴിയും പിഎസ്‌സി വഴിയായും ഏറ്റവും കൂടുതലായി തൊഴില്‍ നല്‍കിയ സര്‍ക്കാരിനുകീഴില്‍ തന്നെ കരാര്‍ നിയമനങ്ങള്‍ നടക്കുന്നുവെന്നത് ആശ്ചര്യം ജനിപ്പിക്കുന്ന കാര്യമാണ്. ഇതുമൂലം എംപ്ലോയ്‌മെന്റ്റുകളില്‍ പേരുനല്‍കി കാത്തിരിക്കുന്നവരുടെ ഭാവി ജീവിതം ഇരുളടയുകയാണെന്നും അദ്ദേഹം പറഞ്ഞു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക, കരാര്‍ നിയമങ്ങള്‍ അവസാനിപ്പിക്കുക, ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്. ജില്ലാ പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സനീഷ് മോഹനന്‍, ജില്ലാ സെക്രട്ടറി കെ.ജെ ജോയ്‌സ്, മുന്‍ ദേശീയ കൗണ്‍സിലംഗം പ്രിന്‍സ് മാത്യു, കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ടി ഷാന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ഡെല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിനും ധര്‍ണക്കും സനീഷ് ചന്ദ്രന്‍, സി .എസ് മനു, അനിത ശ്രീനാഥ്, ഷിനു എം എ , ആര്‍ അഖില്‍, സുനില്‍ ജോസഫ്, ശ്രീലാല്‍, അപ്പു ആന്റണി, സന്ദീപ് സി.എസ്, ഷാന്‍ കുമാര്‍, ഏ എസ് സെന്തില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






