വി എം ജോസഫ് അനുസ്മരണ ദിനാചരണം   

വി എം ജോസഫ് അനുസ്മരണ ദിനാചരണം   

Jan 17, 2025 - 00:02
 0
വി എം ജോസഫ് അനുസ്മരണ ദിനാചരണം   
This is the title of the web page

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ. സുധാകരനും യുഡിഎഫും ഒരക്ഷരം പോലും ഉരിയാടാന്‍ തയാറായിട്ടില്ലെന്ന് എം എം മണി എംഎല്‍എ. സേനാപതിയില്‍ വി എം ജോസഫ് അനുസ്മരണ ദിനാചരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്കാരും വയനാടുകാര്‍ക്ക് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ തയ്യാറായിട്ടില്ലായെന്നതും ഏറ്റവും അപമാനകരമായ കാര്യാമാണ്. ശാന്തന്‍പാറ ഏരിയ കമ്മിറ്റി അംഗവും വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും സിഐടി ൃയു ശാന്തന്‍പാറ ഏരിയ കമ്മിറ്റി അംഗവുമായിരിക്കെ 1989 ജനുവരി 15നാണ് വി എം ജോസഫ് അന്തരിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എന്‍ മോഹനന്‍, ഏരിയ സെക്രട്ടറി എന്‍ പി സുനില്‍ കുമാര്‍, ജില്ലാ കമ്മറ്റിയംഗം വി വി ഷാജി, ഏരിയ കമ്മറ്റിയംഗങ്ങളായ തിലോത്തമ സോമന്‍, അരുണ്‍ അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി എ ജോണി നേതൃത്വം നല്‍കി

What's Your Reaction?

like

dislike

love

funny

angry

sad

wow