കട്ടപ്പന ഐ ടി ഐ ജംഗ്ഷനിൽ മലയോരഹൈവേയുടെ ഭാഗമായി നിർമ്മിച്ച സ്ലാബ് തകർന്നു
കട്ടപ്പന ഐ ടി ഐ ജംഗ്ഷനിൽ മലയോരഹൈവേയുടെ ഭാഗമായി നിർമ്മിച്ച സ്ലാബ് തകർന്നു

ഇടുക്കി: മലയോരഹൈവേയുടെ ഭാഗമായി കട്ടപ്പന ഐ ടി ഐ ജംഗ്ഷനിൽ നിർമിച്ച സ്ലാബ് തകർന്നു. ഇതോടെ നിർമ്മാണത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയുമായി പ്രദേശവാസികളും രംഗത്തെത്തി. നിർമ്മാണത്തിലിരിക്കുന്ന കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ വശങ്ങളിൽ നിർമ്മിച്ച ഫുട്പാത്ത് ഓടകൾ ഗുണനിലവാരമില്ലാത്തതാണെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് വാഹനം കയറിയതിനെ തുടർന്ന് സ്ലാബുകൾ തകർന്നു വീണത്.
അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിർമ്മണം നടത്തുമ്പോൾ കരാർ മേലധികാരികൾ കൃത്യമായ ശ്രദ്ധ പുലർത്തുന്നില്ല എന്ന ആക്ഷേപവും ഉയരുന്നു. ബിഎം-ബിസി നിലവാരത്തിൽ റോഡ് നവീകരിച്ചെങ്കിലും പല മേഖലയിലും ടാറിങ് ഇളക്കി പോകുന്നതായും പരാതിയുണ്ട്. ബന്ധപ്പെട്ട അധികൃതർ ശ്രദ്ധ ചെലുത്തി റോഡ് നിർമ്മാണത്തിന്റെ അപാകത പരിഹരിക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്.
What's Your Reaction?






