സഹപാഠിക്കൊരു സ്നേഹവീട് : ഭവനം നിര്‍മിച്ച് നല്‍കി വിദ്യാര്‍ത്ഥികള്‍
സഹപാഠിക്കൊരു സ്നേഹവീട് : ഭവനം നിര്‍മിച്ച് നല്‍കി വിദ്യാര്‍ത്ഥികള്‍

ഇടുക്കി: മുരിക്കാശ്ശേരി സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'സഹപാഠിക്കൊരു സ്നേഹവീട് ' എന്ന പേരില്‍ ഭവനം നിര്‍മിച്ചു നല്‍കി. ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഇടുക്കി രൂപതാ അധ്യക്ഷന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയില്‍ താക്കോല്‍ കൈമാറി. 10 ലക്ഷം രൂപ മുതല്‍മുടക്കി നാലു മാസം കൊണ്ടാണ് ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്‍എസ്എസ് വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ സ്റ്റാളുകള്‍ നടത്തിയും കൂപ്പണുകള്‍ വിറ്റും മജീഷ്യന്‍ അമ്പാടിയുടെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ മാജിക് ഷോകള്‍ നടത്തിയുമാണ് ഭവന നിര്‍മ്മാണത്തിനുളള തുക സമാഹരിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നരിതൂക്കില്‍, പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു, ഹെഡ്മാസ്റ്റര്‍ സിബി കെ എസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി. അനീറ്റ് എസ്എബിഎസ്, അധ്യാപകര്‍, എന്‍എസ്എസ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
What's Your Reaction?






