ചെമ്പകപ്പാറ ഗുരുദേവ ക്ഷേത്രത്തില്‍ മേടച്ചതയ മഹോത്സവം
ചെമ്പകപ്പാറ ഗുരുദേവ ക്ഷേത്രത്തില്‍ മേടച്ചതയ മഹോത്സവം

ഇടുക്കി: ചെമ്പകപ്പാറ ഗുരുദേവ ക്ഷേത്രത്തില്‍ മേടച്ചതയ മഹോത്സവത്തോടനുബന്ധിച്ച് കൊടിയേറ്റും കൊച്ചുകാമാക്ഷി കാണിക്ക മണ്ഡപത്തിന്റെ പുന:പ്രതിഷ്ഠയും വ്യാഴാഴ്ച രാവിലെ 8 ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ സുരേഷ് ശ്രീധരന്‍ നിര്‍വഹിച്ചു. ഇറ്റലിയില്‍ നിന്നുള്ള വെണ്ണക്കല്ലുപയോഗിച്ച് നിര്‍മിച്ച ഗുരുദേവ ശില്പമാണ് കാണിക്ക മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചത്. കൊടിമരവും കൊടിക്കൂറയും തമ്പാന്‍ സിറ്റിയില്‍ നിന്നും ഘോഷയാത്രയായി ക്ഷേത്രാങ്കണത്തില്‍ എത്തിക്കുകയും കൊടിമരച്ചുവട്ടില്‍ പറയെടുപ്പും മഹാ മൃത്യുഞ്ജയ ഹോമവും നടത്തുകയും ചെയ്തു. ക്ഷേത്രം മേല്ശാന്തി വി. ബി സോജു ശാന്തികള്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് കെ.എസ് മധു, സെക്രട്ടറി അനീഷ് രാഘവന്‍ , യൂണിയന്‍ കമിറ്റിയംഗം സുനീഷ് സുകുമാരന്‍ , എം.എസ് രാജേഷ്, കെ.എന്‍ പ്രസാദ്, ഷാജി രാമന്‍, കെ.എന്‍ പ്രസാദ്, മോഹനന്‍ അരീപ്പാറക്കല്‍, വിനോദ് പണിക്കര്‍, സതി സജികുമാര്‍, അമ്പിളി സാബു ,സി.പി രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
What's Your Reaction?






