തപസ്യ പുരസ്‌കാരം ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്

തപസ്യ പുരസ്‌കാരം ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്

May 15, 2024 - 21:34
Jun 24, 2024 - 23:46
 0
തപസ്യ പുരസ്‌കാരം ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്
This is the title of the web page

ഇടുക്കി: തപസ്യ കള്‍ച്ചറല്‍ സൊസൈറ്റിയുടെയും നാട്യ കലാക്ഷേത്രയുടെയും പ്രതിഭ പുരസ്‌കാരം ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന് നല്‍കും. കാല്‍ നൂറ്റാണ്ടിലേറെയായി നൃത്ത കലയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഇദ്ദേഹം ശാസ്ത്രീയ നൃത്തകലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയും ലാസ്യനൃത്ത കലയില്‍ നടത്തിയ വിജയകരമായ പരീക്ഷണങ്ങളും അംഗീകാരവും പരിഗണിച്ചാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് നല്‍കുന്നത്.
10001 രൂപയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 19ന് ഉപ്പുതറയില്‍ നടക്കുന്ന തപസ്യയുടെ 30-ാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ സീരിയല്‍ സിനിമ താരം അനില്‍ കെ ശിവറാം പുരസ്‌കാരം നല്‍കും.

സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അംഗവുമായ മോബിന്‍ മോഹന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞന്‍ തങ്കച്ചന്‍ പാലാ, നടന്‍ എം സി കട്ടപ്പന എന്നിവരെ ദര്‍ശന പ്രസിഡന്റ് ഇ ജെ ജോസഫ് അനുസ്മരിക്കും. തുടര്‍ന്ന് തപസ്യ നാട്യകലാ ക്ഷേത്രയുടെ നാട്യോത്സവ് 2024 നടക്കും. ജനപ്രതിനിധികളും മത-സാമുദായിക- സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് തപസ്യ കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി എന്‍. കെ..രാജന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി.എസ്. രാജേന്രന്‍, എ എം. ജോര്‍ജ്,ഷിജോ ഫിലിപ്പ്, അപര്‍ണ ശശി, അശ്വനി കൃഷ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow