കട്ടപ്പനയിലെ പൊതുയിടങ്ങള്‍ കൈയടക്കി ഇതര സംസ്ഥാനക്കാര്‍
കട്ടപ്പനയിലെ പൊതുയിടങ്ങള്‍ കൈയടക്കി ഇതര സംസ്ഥാനക്കാര്‍

ഇടുക്കി: ഞായറാഴ്ച ദിവസം കട്ടപ്പന നഗരവും പൊതുയിടങ്ങളും ഇതരസംസ്ഥാനക്കാര്‍ കൈയ്യടക്കുന്നു. രാത്രിയാകുന്നതോടെ പുതിയ ബസ് സ്റ്റാന്‍ഡ് ഇവരുടെ കേന്ദ്രമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഒപ്പം ലഹരിയുടെ ആസക്തിയില്‍ പരാക്രമികളാകുന്ന ഇവര്‍ ആദ്യമായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കെതിരെയും സ്വദേശിയര്‍ക്കെതിരെയും ആക്രമണം നടത്തുന്നത് പതിവാകുകയാണ്. ഇതില്‍ കണ്ണ് കെട്ടുന്ന സമീപനമാണ് നഗരസഭാ സ്വീകരിക്കുന്നത്. അര്‍ധരാത്രിയില്‍ പോലും പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ സൂചി കുത്താന്‍ ഇടമില്ലാത്ത വിധം ഇതരസംസ്ഥാന തൊഴിലാളികളാല്‍ നിറയുന്നു. ഇവരില്‍ പലരും അക്രമ സ്വഭാവമുള്ളവരാണ്. ഇവര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നതും പതിവാണ്. ഇതോടെ ദീര്‍ഘദൂര യാത്രകള്‍ക്കായി കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വദേശിയരായ ആളുകള്‍ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്‌നത്. മുന്‍പ് ജില്ലയില്‍ എത്തിയ അതിഥി തൊഴിലാളികള്‍ ഏജന്റ് ആണെന്ന് തെറ്റിദ്ധാരണപ്പെടുത്തി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പുതുതായി എത്തുന്നവരെ ചൂഷണം ചെയ്യുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗിക അതിക്രമണങ്ങളും ഉണ്ടാകുന്നു.
ലഹരിയുടെ ആസക്തിയില്‍ അക്രമം അഴിച്ചുവിടുന്ന ഇവര്‍ ഭീകരാന്തരീക്ഷം തന്നെയാണ് പുതിയ ബസ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉണ്ടാക്കുന്നത്. മുന്‍പ് തൊഴിലാളികളുടെ സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും, ഇവ ചിത്രീകരിക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. പെട്രോളിന് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്വദേശിയരായവര്‍ക്കുള്ള ആശ്വാസം. എന്നാല്‍ പൊലീസ് എത്തുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പിന്‍വാങ്ങുന്ന അക്രമകാരികള്‍ പൊലീസ് പോകുന്ന മുറക്ക് വീണ്ടും സ്റ്റാന്‍ഡിലേക്ക് കടന്നു വരുന്നു. പിന്നീട് ലഹരി വില്‍പ്പനയും ഉപയോഗവും തകൃതിയായി നടക്കും. ഓരോ ഞായറാഴ്ചയും നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് കട്ടപ്പനയിലേക്ക് എത്തുന്നത്. ഇതില്‍ തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ നിരവധിയാണ്. സ്റ്റാന്‍ഡ് കേന്ദ്രീകരിക്കുന്ന ഇവര്‍ സമീപത്തെ കാടുപിടിച്ച സ്ഥലങ്ങളില്‍ പല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നു എന്നും പരാതി ഉയരുന്നു. നഗരത്തെ ഭീതിയിലാഴ്ത്തുന്ന ഈ പ്രവണതക്കെതിരെ ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല. സ്ഥിതിഗതികള്‍ തുടര്‍ന്നാല്‍ അക്രമങ്ങള്‍ മാത്രം നടക്കുന്ന നഗരമായി കട്ടപ്പന മാറും.
What's Your Reaction?






