വണ്ടന്‍മേടില്‍ പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിര്‍മിക്കാന്‍ ശ്രമം നടത്തുന്നതായി പരാതി
വണ്ടന്‍മേടില്‍ പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിര്‍മിക്കാന്‍ ശ്രമം നടത്തുന്നതായി പരാതി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ കടശിക്കടവില്‍ സ്വകാര്യവ്യക്തി പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിര്‍മിക്കാന്‍ ശ്രമം നടത്തുന്നതായി പരാതി. കടശിക്കടവ് ജംഗ്ഷനില്‍ സ്വകാര്യവ്യക്തി സ്ഥലം വാങ്ങുകയും കടമുറികള്‍ പണിയുന്നതിന് പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങുകയും ചെയ്തു. പട്ടയ സ്ഥലത്ത് കെട്ടിടം നിര്‍മിക്കാനാണ് പഞ്ചായത്ത് അനുമതി നല്‍കിയത്. എന്നാല്‍ ഇത് മറയാക്കി പട്ടയ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന പുറമ്പോക്ക് ഭൂമി കൈയേറാനാണ് ഇവര്‍ ശ്രമം നടത്തുന്നത്. കയ്യേറ്റത്തിനെതിരെ കോടതിയെ സമീപിച്ചതായും പുറമ്പോക്ക് ഭൂമിയിലെ നിര്‍മാണം അനുവദിക്കില്ലെന്നും പഞ്ചായത്തംഗം രാജാ മാട്ടുക്കാരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?






