നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു

ഇടുക്കി: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏലത്തോട്ടത്തിലെ ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സുബ്രഹ്മണിയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
What's Your Reaction?






