കട്ടപ്പന അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക്: കോര്‍ ബാങ്കിങ് സോഫ്റ്റ്‌വെയര്‍ ലോഞ്ചിങ് നിര്‍വഹിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
കട്ടപ്പന അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക്: കോര്‍ ബാങ്കിങ് സോഫ്റ്റ്‌വെയര്‍ ലോഞ്ചിങ് നിര്‍വഹിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കട്ടപ്പന അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കോര്‍ ബാങ്കിങ് സോഫ്റ്റ്‌വെയര്‍ ലോഞ്ചിങ് നിര്‍വഹിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇന്‍ഫ്രാസോഫ്റ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെ സോഫ്റ്റ്‌വെയറാണ് ലോഞ്ച് ചെയ്തത്. കോര്‍ ബാങ്കിങിലേക്ക് കടക്കുന്നതോടെ മറ്റ് ബാങ്കുകള്‍ നല്‍കുന്ന എല്ലാസേവനങ്ങളും അര്‍ബന്‍ ബാങ്കിന്റെ സഹകാരികള്‍ക്കും ലഭിക്കും. എടിഎം, മൊബൈല്‍ ബാങ്കിങ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, യുപിഐ തുടങ്ങിയ എല്ലാ സേവനങ്ങളും ലഭ്യമാകും. ബാങ്ക് ചെയര്‍മാന്‍ അഡ്വ. ഇ എം ആഗസ്തി അധ്യക്ഷനായി. അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാര്‍ ടി പി ദാസന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ. ജയവര്‍മ, ജോയിന്റ് രജിസ്ട്രാര്‍ റെയ്നു തോമസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ വില്‍സണ്‍ സി ആര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം കെ തോമസ്, നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍, തോമസ് മൈക്കിള്‍, ബാങ്ക് വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മലയാറ്റ്, മാനേജിംഗ് ഡയറക്ടര്‍ ടി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്ന അഡ്വ. ഇ എം ആഗസ്തിയെ ചടങ്ങില്‍ ആദരിച്ചു.
What's Your Reaction?






