വണ്ടന്‍മേട് വില്ലേജാഫീസില്‍ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം
വണ്ടന്‍മേട് വില്ലേജാഫീസില്‍ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം

ഇടുക്കി: വണ്ടന്‍മേട് വില്ലേജാഫീസില്‍ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തംഗം ജിപി രാജന്‍ ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടും പൊതുജന പങ്കാളിത്തത്തോടും കൂടി് ഭൂ ഉടമകളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടപടികള്‍ നടത്തുന്നത്. ഇന്റര്‍ മൊബൈല്‍ പോര്‍ട്ടല്‍ വഴി സര്‍വേ നടപടികള്‍ ഉടമകള്‍ക്ക് അറിയാന്‍ കഴിയുമെന്നതും ഡിജിറ്റല്‍ സര്‍വേയുടെ പ്രത്യേകതയാണ്. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരി അറുമുഖം അധ്യക്ഷയായി. പഞ്ചായത്തംഗം സിബി അബ്രഹാം, സി. കണ്ണന്‍, റിസര്‍വെ സൂപ്രണ്ട് എസ്.നസീര്‍, പ്രജീഷ് ആര്‍, നിതിന്‍ കുമാര്‍ ജി. തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






