എസ്എന്‍ ജങ്ഷന്‍- വലിയപാറ റോഡില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ
എസ്എന്‍ ജങ്ഷന്‍- വലിയപാറ റോഡില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

ഇടുക്കി: എസ്എന്‍ ജങ്ഷന്‍- വലിയപാറ റോഡില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ ആരോഗ്യ വിഭാഗം. ആളൊഴിഞ്ഞ മേഖലയില്‍ പൊന്തക്കാടുകള്‍ കേന്ദ്രീകരിച്ചാണ് രാത്രിയില്‍ മാലിന്യം തള്ളുന്നത്. വീടുകളിലേയും വ്യാപാരസ്ഥാപനങ്ങളിലേയും മാലിന്യത്തിന് പുറമേ ഡെക്കറേഷന്‍ സ്ഥാപനങ്ങളുടെ മാലിന്യമടക്കം ഇവടെ തള്ളുന്നുണ്ട്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കടക്കം കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. തെരുവുനായ്ക്കളും മേഖലയില്‍ തമ്പടിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം മേഖലയില്‍ പരിശോധന നടത്തിയത്. മാലിന്യങ്ങളില്‍ നിന്നും വിവിധ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും പേരുവിവരങ്ങള്‍ ലഭിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ എസ് അനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മാലിന്യം തള്ളിയ സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ടന്നും പിഴയടക്കം ചുമത്തി നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?






