മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ കാട്ടാന ശല്യം : മറയൂരില്‍ ബഹുജന പ്രതിഷേധം തുടരുന്നു
മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ കാട്ടാന ശല്യം : മറയൂരില്‍ ബഹുജന പ്രതിഷേധം തുടരുന്നു

ഇടുക്കി: മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നില്ലെന്നാരോപിച്ച് മറയൂരില്‍ ബഹുജന പ്രതിഷേധം തുടരുന്നു. പയസ് നഗറിലെ വനംവകുപ്പ് ഓഫീസിന് മുമ്പിലാണ് പ്രതിഷേധം നടക്കുന്നത്. തിങ്കളാഴ്ച പകല്‍ ആരംഭിച്ച പ്രതിഷേധം രാത്രിയും തുടര്‍ന്നു. പ്രശ്ന പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തിങ്കളാഴ്ച രാവിലെ പ്രദേശത്തുണ്ടായ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാനകള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ട്. വലിയ രീതിയില്‍ ആനകള്‍ കൃഷി നാശം വരുത്തിക്കഴിഞ്ഞു. ഇക്കാരണത്താല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. പകല്‍ സമയത്ത് പോലും ആളുകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് ഭയപ്പാടോടെയാണ്. റിസോര്‍ട്ടുകളുടെയും വീടുകളുടെയുമൊക്കെ ഗേറ്റുകള്‍ക്കും മതിലുകള്‍ക്കും ആനകള്‍ നാശം വരുത്തുന്നു.വിനോദ സഞ്ചാരികളും കാട്ടാനകളെ ഭയക്കുന്നു. ആനകള്‍ ഇത്രത്തോളം ഭീഷണി ഉയര്‍ത്തിയിട്ടും വനംവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ആനകളെ പൂര്‍ണമായി ജനവാസ മേഖലകളില്‍ നിന്ന് തുരത്തുകയും ആനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
What's Your Reaction?






