ജെ.സി.ഐ. പുറ്റടി സ്‌പൈസ് ഹില്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണം

ജെ.സി.ഐ. പുറ്റടി സ്‌പൈസ് ഹില്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണം

Feb 11, 2024 - 20:30
Jul 10, 2024 - 20:37
 0
ജെ.സി.ഐ. പുറ്റടി സ്‌പൈസ് ഹില്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണം
This is the title of the web page

ഇടുക്കി: ജെ.സി.ഐ. പുറ്റടി സ്‌പൈസ് ഹില്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും നടത്തി. ജെ.സി.ഐ.സോണ്‍  പ്രസിഡന്റ് അഷ്‌റഫ് ഷെരീഫ് വിശിഷ്ടാതിഥിയായി. ആല്‍ബിന്‍ വര്‍ഗീസ് പ്രസിഡന്റായി ചുമതലയേറ്റു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. കഴിഞ്ഞവര്‍ഷം ജെസിഐ സംഘടിപ്പിച്ച വിവിധ സാമൂഹിക, സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത അംഗങ്ങളെ അനുമോദിച്ചു. ചേറ്റുകുഴി ഗ്രേസ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ പാസ്റ്റര്‍ സി കെ കുര്യന് അവാര്‍ഡ് നല്‍കി. ചടങ്ങില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 'സോഫ കം ബെഡ്' എന്ന നോവലിന്റെ രചയിതാവ് മഹേഷ് കയ്യാലത്തിന് ജെസിഐ അവാര്‍ഡ് ഓഫ് എക്‌സലന്‍സ് സമ്മാനിച്ചു. ശ്യാംകുമാര്‍, ടോം ടി സെബാസ്റ്റ്യന്‍, അശ്വിന്‍ അഗസ്ത്യന്‍, ജായു പ്രകാശ്, ജിജി തോമസ്, സോവിന്‍ അക്കിലേട്ട്, ഷനോജ് ടി ഡി തുടങ്ങിയവര്‍ സംസാരിച്ചു. അരവിന്ദ് കൃഷ്ണന്‍ ചെട്ടിയാര്‍, വിന്‍സ് ജോസഫ്, മാര്‍ട്ടിന്‍ ഐസക്, ജോണ്‍ കെ ജെ, ജസ്റ്റിന്‍ ജോസഫ്, നിതിന്‍ എസ് തോമസ്, ലിജോ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

What's Your Reaction?

like

dislike

love

funny

angry

sad

wow