കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍: പ്രദക്ഷിണം വര്‍ണാഭം
കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍: പ്രദക്ഷിണം വര്‍ണാഭം

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെയും കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് ടൗണില്‍ പ്രദക്ഷിണം നടത്തി. പള്ളി പരിസരത്തുനിന്ന് ആരംഭിച്ച പ്രദക്ഷിണത്തില്‍ ആയിരത്തിലേറെ പേര്‍ അണിനിരന്നു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി. കുടുംബ കൂട്ടായ്മ അംഗങ്ങള്‍ ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞും വിവിധ വര്‍ണങ്ങളിലുള്ള കുടകളുമേന്തി പങ്കെടുത്തു. വികാരി ഫാ. ജോസ് മാത്യു പറപ്പള്ളി നേതൃത്വം നല്‍കി. പ്രദക്ഷിണത്തിന് ശേഷം പള്ളിയില്‍ കരിമരുന്ന് പ്രയോഗവും നടന്നു. തിരുനാള്‍ ഇന്ന് സമാപിക്കും.
What's Your Reaction?






