ഉളുപൂണിയിൽ ബ്ലേഡ് മാഫിയാ സജീവം 

ഉളുപൂണിയിൽ ബ്ലേഡ് മാഫിയാ സജീവം 

Oct 12, 2023 - 03:19
Jul 6, 2024 - 04:04
 0
ഉളുപൂണിയിൽ ബ്ലേഡ് മാഫിയാ സജീവം 
This is the title of the web page

വാഗമൺ ഉളുപൂണിയിലും പരിസര പ്രദേശത്തും ബ്ലേഡ് മാഫിയാ സജീവമാകുന്നു. പാവപ്പെട്ടവരെയും തോട്ടം തൊഴിലാളികളെയും ലക്ഷ്യം വെച്ചാണ് മാഫിയാ സംഘം പ്രവർത്തിക്കുന്നത്.അത്യാവശ്യ ഘട്ടങ്ങളിൽ ഇവരുടെ കൈയ്യിൽ നിന്നും പണം പലിശക്ക് വാങ്ങുന്നവരുടെ കൈയ്യിൽ നിന്ന് അമിത പലിശ ഈടാക്കുകയും ഇതോടൊപ്പം സ്വത്ത് വകകൾ കൈക്കലാക്കുകയുമാണ് ഇവർ ചെയ്യുന്നതെന്ന് പ്രദേശ വാസികൾ പറയുന്നു.

പാവപ്പെട്ടവരും തോട്ടം തൊഴിലാളികളും കർഷകരും അടക്കം താമസിക്കുന്ന മേഖലയാണ് ഇവിടം. ജീവിത പ്രതിന്ധികളിലൂടെ കടന്നു പോകുന്ന ഇത്തരം സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ബ്ലേഡ് മാഫിയ പ്രവർത്തിക്കുന്നത്. മക്കളുടെ വിവാഹ ആവശ്യം, വിദ്യാഭ്യാസം,പാർപ്പിടം എന്നിവക്കായി മറ്റ് ഗത്യന്തരമില്ലാതെ വരുമ്പോഴാണ് ഇവർ പണം പലിശക്ക് വാങ്ങുന്നത്. ഈടായി ഇവരുടെ വസ്തുവകകൾ വാങ്ങുന്നതിനൊപ്പം അമിത പലിശയും ഈടാക്കും. 8 മുതൽ 10 ശതമാനം വരെ പലിശ ഈടാക്കും പലിശയും മുതലും മുഴുവാനായി അടച്ചാലും വീണ്ടും കള്ള കണക്ക് ഉണ്ടാക്കി സ്ഥലവും വീടും കൈക്കലാക്കുകയാണ്. മാസാമാസം പലിശ കൃത്യമായി അടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പലിശയും കൂട്ട് പലിശയുമാകും. ഒപ്പം വീട്ടിൽ കയറി ഭീഷണിയും.

ഇതിനോടകം നിരവധി പേർ ഇവരുടെ വലയിപ്പെട്ടിട്ടുണ്ട്. ഭീതി നിമിത്തം ആളുകൾ പരാതി പറയാൻ മടിക്കുന്നുമുണ്ട്.എന്നാൽ ചിലർ പോലീസിൽ പരാതി നൽകിയെങ്കിലും ബ്ലഡ് മാഫിയായെ കൂച്ച് വിലങ്ങ് ഇടാനുള്ള നടപടികൾ ആകുന്നില്ല എന്നും പറയുന്നു. നിലവിൽ ഉളുപ്പുണിയിലെ മുഴുവൻ ജനങ്ങളും കക്ഷി രാഷ്ട്രീയം മറന്ന് ബ്ലഡ് മാഫിയായുടെ ആക്രമണത്തെ ഒറ്റ കെട്ടായി ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉളുപ്പുണിയിൽ ഉണ്ടായ ബ്ലേഡ് മാഫിയയുടെ ആക്രമണം സിനിമാക്കഥയെ വെല്ലുന്നതാണെന്ന് പ്രദേശത്തെ ആളുകൾ പറയുന്നു.സംഭവത്തിൽ ശക്തമായ പ്രതിഷേധം നാട്ടിൽ ഉയർന്ന് കഴിഞ്ഞു.വിഷയത്തിൽ ഉളുപ്പുണിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലും രൂപീകരിക്കാൻ തീരുമാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow