ജില്ലാ സ്‌കൂള്‍ കായികമേള: നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധിയാകുന്നു

ജില്ലാ സ്‌കൂള്‍ കായികമേള: നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധിയാകുന്നു

Oct 16, 2026 - 17:48
 0
ജില്ലാ സ്‌കൂള്‍ കായികമേള: നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധിയാകുന്നു
This is the title of the web page

ഇടുക്കി: ജില്ലാ സ്‌കൂള്‍ കായികമേള പൂര്‍ത്തിയായെങ്കിലും മത്സരവേദിയായ നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കായികതാരങ്ങളെ വലയ്ക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജില്ലയിലെ പ്രധാന കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്ന സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ പോലുമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മത്സരങ്ങളോടനുബന്ധിച്ച് വേദി ഒരുക്കാറുണ്ടെങ്കിലും കായികതാരങ്ങള്‍ക്ക് ഇരിക്കാന്‍ നിലവില്‍ സൗകര്യമില്ല. ഗാലറിയില്‍ പവലിയന്‍ നിര്‍മിക്കാത്തതിനാല്‍ കനത്ത വെയിലില്‍ ദീര്‍ഘദൂര ഓട്ടമത്സരങ്ങള്‍ കഴിഞ്ഞ് കുട്ടികള്‍ ട്രാക്കില്‍ തന്നെ വിശ്രമിക്കേണ്ട അവസ്ഥയാണ്. ജമ്പിങ് പിറ്റുകളിലെ കേടുപാടുകളും താരങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഡിയം പഞ്ചായത്തിന് വിട്ടുകിട്ടാത്തതാണ് കൃത്യമായ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിന് കാരണമെന്ന് പരിശീലകര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇത്തവണയും നിരവധി കുട്ടികളാണ് സ്‌പൈക്‌സ് ഇല്ലാതെ വെറുംകാലോടെ ട്രാക്കിലിറങ്ങിയത്. ഇത് താരങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. സ്‌കൂള്‍ പിടിഎകള്‍ മുന്‍കൈയെടുത്ത് കുട്ടികള്‍ക്ക് സ്‌പൈക്‌സ് ലഭ്യമാക്കിയാല്‍ കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow