അഴുത ബ്ലോക്കിന് 60.22 കോടിയുടെ ബജറ്റ്
അഴുത ബ്ലോക്കിന് 60.22 കോടിയുടെ ബജറ്റ്

ഇടുക്കി: ആരോഗ്യ, കാര്‍ഷിക മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 60,54,65,097 രൂപ വരവും 60,22,07,000 രൂപ ചെലവും 32,57,497 രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി അവതരിപ്പിച്ചു. പ്രസിഡന്റ് പി മാലതി അധ്യക്ഷയായി. കുമളിയില്‍ മക്കള്‍ നോക്കാതെ അമ്മ മരിച്ച സംഭവം കണക്കിലെടുത്ത് അശരണര്‍ക്ക് കൈത്താങ്ങാവുന്ന പദ്ധതിക്ക് രൂപം നല്‍കി. കൂട് പദ്ധതിയുടെ തുടര്‍നടപടികള്‍ക്കും ഫണ്ട് വകയിരുത്തി. തണല്‍, യുവജനക്ഷേമം, കുടിവെള്ളം, ശുചിത്വവും മാലിന്യ സംസ്‌കരണം എന്നിവയ്ക്കും തുക ചെലവഴിക്കും.
What's Your Reaction?






