അടിമാലി സ്‌കൂളില്‍ പ്രതിഷേധത്തിനിടെ അധ്യാപിക വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു: ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്
അടിമാലി സ്‌കൂളില്‍ പ്രതിഷേധത്തിനിടെ അധ്യാപിക വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു: ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: അടിമാലി ഗവ. ഹൈസ്‌കൂളില്‍ പ്രതിഷേധത്തിനിടെ അധ്യാപിക വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.
വിദ്യാര്‍ഥികള്‍ക്ക് നിലവാരമില്ലെന്ന തരത്തിലുള്ള അധിക്ഷേപ പരാമര്‍ശമാണ് അധ്യാപക നടത്തിയത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം തുടര്‍സമരം നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇംഗ്ലീഷ് മീഡിയം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് അധ്യാപിക അധിക്ഷേപ പരാമര്‍ശം നടത്തിയത്. വേണമെങ്കില്‍ ഡിവിഷന്‍ നിലനിര്‍ത്താന്‍ ശ്രമിക്കാമെന്ന പരാമര്‍ശം നടത്തിയ പ്രഥമാധ്യാപികക്കെതിരെ നടപടി വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വകുപ്പിന് പരാതി നല്‍കിയതായും നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും മണ്ഡലം പ്രസിഡന്റ് അലന്‍ നിഥിന്‍ സ്റ്റീഫന്‍, സംസ്ഥാന സെക്രട്ടറി ഷിന്‍സ് ഏലിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രാജീവ്, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അലന്‍ സണ്ണി എടപ്പാറ, മുന്‍ അസംബ്ലി വൈസ് പ്രസിഡന്റ് അഖില്‍ ബേസില്‍ രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?






