ദളിത് വിഭാഗത്തിന് കൂടുതല്‍ പരിഗണന വേണം: ചേരമര്‍ ഹിന്ദു മഹാസഭ
ദളിത് വിഭാഗത്തിന് കൂടുതല്‍ പരിഗണന വേണം: ചേരമര്‍ ഹിന്ദു മഹാസഭ

ഇടുക്കി: അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭയുടെ ജനറല്‍ ബോഡി യോഗം കട്ടപ്പനയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് വി ആര്‍ രാജു ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ദളിത് വിഭാഗത്തിന് കൂടുതല്‍ പരിഗണനകള്‍ ആവശ്യമാണ്. എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങള്‍ക്ക് ദളിത് മേഖലക്ക് പരിഗണന ലഭിക്കുന്നില്ല. ഇതിന് മാറ്റം ഉണ്ടാകണം. ഉടന്‍ ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സുരേഷ് കമ്പംമെട്ട് , സെക്രട്ടറിയായി പി കെ പ്രസാദ് എന്നിവരെയും അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഓര്‍ഗനൈസിങ് സെക്രട്ടറി സുരേഷ് ലബക്കട അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി സിഡി മോഹനന്‍, വനിതാ സംഘം സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






