ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

Apr 28, 2025 - 11:00
 0
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗം കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മപാഠശാലയില്‍ ചേര്‍ന്നു. പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അധ്യക്ഷനായി. കോടതിയില്‍നിന്ന് യൂണിയന് അനുകൂലമായ വിധികളാണ് ഉണ്ടാകുന്നതെന്നും അത് മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. യൂണിയനില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പോരാട്ടം തുടരും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി കരയോഗ തെരഞ്ഞെടുപ്പുകള്‍ നടത്താതെ പ്രഗല്‍ഭരെ പുറത്താക്കുന്ന നീചനടപടികള്‍ക്ക് അന്ത്യം കുറിക്കുന്നതാണ് കോടതി ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എ ജെ രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ വര്‍ഷത്തെ 2.67 കോടി രൂപയുടെ ബജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, യൂണിയന്‍ ഭരണസമിതിഅംഗം കെ വി വിശ്വനാഥന്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഉഷാ ബാലന്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ജി ശിവശങ്കരന്‍ നായര്‍, ജി ഗോപാലകൃഷ്ണന്‍ നായര്‍, ടി കെ അനില്‍കുമാര്‍, എം കെ ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow