വൈദ്യുതി മുടക്കം: കുമളി കെഎസ്ഇബി ഓഫീസിനുമുമ്പില്‍ തേക്കടി ടൂറിസം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

വൈദ്യുതി മുടക്കം: കുമളി കെഎസ്ഇബി ഓഫീസിനുമുമ്പില്‍ തേക്കടി ടൂറിസം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

May 19, 2026 - 17:56
 0
വൈദ്യുതി മുടക്കം: കുമളി കെഎസ്ഇബി ഓഫീസിനുമുമ്പില്‍ തേക്കടി ടൂറിസം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: കുമളിയിലും പരിസരപ്രദേശങ്ങളിലും അടിക്കടി ഉണ്ടാകുന്ന കനത്ത വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് തേക്കടി ടൂറിസം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമളി അട്ടപ്പള്ളത്തെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെവിവിഇഎസ് ജില്ലാ സെക്രട്ടറിയേറ്റംഗം ജോയി മേക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. ഈ മേഖലയിലുണ്ടാകുന്ന വൈദ്യുതി മുടക്കം പ്രദേശത്തെ ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ മറ്റ് വ്യാപാര വാണിജ്യ  സ്ഥാപനങ്ങള്‍, അനുബന്ധ സ്ഥാപനങ്ങളെയും മേഖലയിലെത്തുന്ന വിനോദസഞ്ചാരികളെയും ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. വേനല്‍ക്കാല ടൂറിസം സീസണ്‍ സജീവമായിരിക്കുന്ന സമയത്തെ വൈദ്യുതി മുടക്കം കെഎസ്ഇബിയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്നും ഇത് ടൂറിസം മേഖലയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. പ്രദേശത്തെ തകരാറിലായ കേബിളുകള്‍ എത്രയും വേഗം നന്നാക്കണമെന്നും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാത്തപക്ഷം വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ടൂറിസം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷിബു എം തോമസ് അധ്യക്ഷനായി. കോ-ഓര്‍ഡിനേറ്റര്‍ ഏ മുഹമ്മദ് ഷാജി, ഹോംസ്റ്റേ അസോസിയേഷന്‍ പ്രസിഡന്റ് പി ആര്‍ ഷിബു, കെവിവിഇഎസ് യൂത്ത്‌വിങ് യൂണിറ്റ് പ്രസിഡന്റ് സനൂപ് സ്‌കറിയ, സുരേഷ് റേഞ്ചര്‍വുഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow