എംജി സര്‍വകലാശാല പരീക്ഷയില്‍ ലബ്ബക്കട ജെപിഎം ബിഎഡ് കോളേജിന് 13 റാങ്കുകള്‍
എംജി സര്‍വകലാശാല പരീക്ഷയില്‍ ലബ്ബക്കട ജെപിഎം ബിഎഡ് കോളേജിന് 13 റാങ്കുകള്‍
ഇടുക്കി: എംജി സര്‍വകലാശാല പരീക്ഷയില്‍ ഉജ്ജ്വല വിജയം കൈവരിച്ച് ലബ്ബക്കട ജെപിഎം ബിഎഡ് കോളേജ്. വിവിധ വിഷയങ്ങളിലായി 13 റാങ്കുകളാണ് കോളേജിലെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കിയത്. നാച്ചുറല്‍ സയന്‍സ് വിഭാഗത്തില്‍ അഞ്ജിത ജോയി, കൊമേഴ്‌സ് വിഭാഗത്തില്‍ നമിത ടോം, അമലു മോനിച്ചന്‍ എന്നിവര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇംഗ്ലീഷ് വിഭാഗത്തില്‍ ഹര്‍ഷ എസ് ബിജു, ഏയ്ഞ്ചല്‍ ജാക്വലിന്‍ എം, അഷിത അനില്‍, മിന്റ് ജോര്‍ജ് എന്നിവര്‍ മൂന്നാം റാങ്ക് നേടി. നാച്ചുറല്‍ സയന്‍സില്‍ ലാന്‍സിയ പി സജി എട്ടാം റാങ്കും, ഡോണ മോള്‍ വര്‍ഗീസ് ഒന്‍പതാം റാങ്കും സ്വന്തമാക്കി. കൊമേഴ്‌സ് വിഭാഗത്തില്‍ ജൂലി വര്‍ഗീസ്, അനുഗ്രഹ ജെ, ഇംഗ്ലീഷ് വിഭാഗത്തില്‍ റെനോയി തോമസ്, റെന ഷബീര്‍ എന്‍ എന്നിവര്‍ പത്താം റാങ്കും നേടി മികച്ച വിജയം കാഴ്ചവെച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ അധ്യാപകരെയും കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ എന്നിവര്‍ അഭിനന്ദിച്ചു.
What's Your Reaction?
