മാര്‍പ്പാപ്പ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താവ്: എം എം മണി എംഎല്‍എ

മാര്‍പ്പാപ്പ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താവ്: എം എം മണി എംഎല്‍എ

Apr 22, 2025 - 10:58
 0
മാര്‍പ്പാപ്പ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താവ്: എം എം മണി എംഎല്‍എ
This is the title of the web page

ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ എം എം മണി എംഎല്‍എ അനുശോചിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താവായിരുന്നപ്പോഴും മാനവരാശിയുടെ നന്മയ്ക്കുവേണ്ടിയും അനീതികള്‍ക്കെതിരായും മാര്‍പാപ്പ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. 
ക്രിസ്തുവിന്റെ പാത പൂര്‍ണമായും പിന്തുടര്‍ന്ന് നിസ്വരായ മനുഷ്യര്‍ക്കൊപ്പം നിലയുറപ്പിച്ച പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം വളരെ വേദനാജനകമാണ്. വിശുദ്ധ വാരാചരണ സന്ദേശത്തില്‍പോലും ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ദുരിതബാധിതരെ സഹായിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാക്ഷ്യങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും കാലവും ലോകവും ഫ്രാന്‍സീസ് മാര്‍പാപ്പയെ എന്നും അനുസ്മരിക്കുമെന്നും എം എം മണി എംഎല്‍എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow