കോളപ്രയില്‍ ഓട്ടോറിക്ഷയും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കോളപ്രയില്‍ ഓട്ടോറിക്ഷയും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഇടുക്കി: മുട്ടം കോളപ്ര ജങ്ഷനില്‍ ഗുഡ്‌സ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ കുടയത്തൂര്‍ കൈപ്പ സ്വദേശി അനീഷി(37) നാണ് പരിക്കേറ്റത്. തൊടുപുഴ ഭാഗത്തേയ്ക്കുള്ള പോയ ഗുഡ്‌സ് വാന്‍ മൂലമറ്റത്തേയ്ക്ക് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കുടുങ്ങിപ്പോയ അനീഷിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാര്‍ പുറത്തെടുത്തത്. യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കാഞ്ഞാര്‍, മുട്ടം പൊലീസും മൂലമറ്റം അഗ്നിരക്ഷാസേന യൂണിറ്റും സ്ഥലത്തെത്തി.
What's Your Reaction?






