ബൈസണ്‍വാലിയില്‍ സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബൈസണ്‍വാലിയില്‍ സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Nov 27, 2026 - 10:52
 0
ബൈസണ്‍വാലിയില്‍ സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
This is the title of the web page

ഇടുക്കി: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. ബൈസണ്‍വാലി നെല്ലിക്കാട് മുത്തന്‍മുടി സ്വദേശി പ്രഭു എന്ന മാര്‍ഷല്‍ ബ്രിട്ടോആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യാ സഹോദരന്‍ സാമുവലിനെ രാജാക്കാട് പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. അടുത്തടുത്ത് താമസിക്കുന്ന പ്രഭുവും സാമുവല്‍ എഡ്വേര്‍ഡും ഒരുമിച്ചിരുന്ന് മദ്യപിച്ചതിനുപിന്നാലെ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പ്രഭു സാമുവലിനെ പിടിച്ചുതള്ളിയതോടെ തര്‍ക്കം രൂക്ഷമായി. കുപിതനായ സാമുവല്‍ വീട്ടില്‍നിന്ന് വാക്കത്തിയെടുത്ത് പ്രഭുവിനെ പലതവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ബൈസണ്‍വാലി ഇരുപതേക്കര്‍ മേഖലയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട പ്രഭു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow