കട്ടപ്പന നഗരസഭയില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു 

കട്ടപ്പന നഗരസഭയില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു 

Jan 29, 2026 - 14:28
 0
കട്ടപ്പന നഗരസഭയില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ വര്‍ക്കിങ് ഗ്രൂപ്പുകളുടെ യോഗം ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു. ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള  ഒരു നാഴികക്കല്ലായിട്ടാണ് വികസന സെമിനാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഭരണാധികാരികളുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും വിദഗ്ധരുടെയും നേതൃത്വത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുക, വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ തിരിച്ചറിയുക, സുസ്ഥിരവും സമഗ്രവും പങ്കാളിത്തപരവുമായ പ്രാദേശിക ഭരണം കൈവരിക്കുന്നതിന് ആവശ്യമായ നയങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് സെമിനാറിന്റെ ലക്ഷ്യം. 29കോടി രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ കട്ടപ്പന നഗരസഭയിലേക്ക് വകയിരുത്തിയിരിക്കുന്നത്. ഏകദേശം 25 ലക്ഷം രൂപ ഒരോ വാര്‍ഡുകളിലേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുമന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യോഗത്തില്‍
കട്ടപ്പന സിനിയര്‍ ചേംമ്പര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കോണ്‍സന്റേഷന്‍
സംഭാവന ചെയ്തു. തുടര്‍ന്ന് ശുദ്ധമായ കുടിവെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായി അമ്യത് പദ്ധതിയുടെ ഭാഗമായി വീടുകളില്‍ എത്തി വെള്ളം പരിശോധിക്കുന്ന വോളന്റിയര്‍മാര്‍ക്ക് യൂണിഫോം വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ സിബി പാറപ്പായില്‍, മനോജ് മുരളി, ബീനാ സിബി, തോമസ് മൈക്കിള്‍, സജിമോള്‍ ഷാജി, ബിന്ദുലത രാജു, ജൂലി റോയി,  ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സാബു ജോണ്‍, നഗരസഭാ സെക്രട്ടറി അജി കെ. തോമസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow