വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് ഫെബ്രുവരി 1 മുതല്‍ വിലക്ക്
വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് ഫെബ്രുവരി 1 മുതല്‍ വിലക്ക്
ഇടുക്കി: വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഏപ്രില്‍ ഒന്നിന് വീണ്ടും സന്ദര്‍ശകര്‍ക്കായി ഉദ്യാനം തുറക്കും. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലായി വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. രണ്ടാഴ്ച മുമ്പ് രാജമലയില്‍ പുതിയ വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. പുതിയതായി ജനിക്കുന്ന കുഞ്ഞുങ്ങളെ വന്യമൃഗങ്ങള്‍ അക്രമിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളും വനം വന്യജീവി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. 2025ല്‍ നടത്തിയ കണക്കെടുപ്പില്‍ 830 വരയാടുകളാണ് രാജമലയില്‍ കണ്ടെത്തിയത്. ഇതില്‍ 144 എണ്ണം പുതിയതായി ജനിച്ച കുഞ്ഞുങ്ങളാണ്. വരയാടുകളെയും കുഞ്ഞുങ്ങളെയും തൊട്ടടുത്ത് കാണാന്‍ കഴിയുന്ന രാജ്യത്തെ ഏക ആവാസകേന്ദ്രമാണ് രാജമല.
What's Your Reaction?