കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ നിലച്ചിട്ട് 8 മാസം: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍
കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ നിലച്ചിട്ട് 8 മാസം: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍
ഇടുക്കി: കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ നിലച്ചിട്ട് 8 മാസം കഴിഞ്ഞിട്ടും ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുള്ള ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ മെഡിക്കല്‍ ഓഫിസര്‍ കുട്ടുനില്‍ക്കുന്നതാണെന്നും നാട്ടുകാര്‍ ആരോപിച്ചു. കോവിഡിനോടനുബന്ധിച്ച് കിടത്തി ചികിത്സ നിര്‍ത്തിയിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടു മാസങ്ങള്‍ക്ക് മുമ്പ് ഒരാഴ്ചത്തെ പരിശീലനത്തിന് പോകണമെന്ന കാരണത്താല്‍ മെഡിക്കല്‍ ഓഫീസര്‍ കിടത്തി ചികിത്സ ഒഴിവാക്കി ഐപി വിഭാഗം പൂട്ടിയതിനുശേഷം പിന്നീട് ആരംഭിച്ചിട്ടില്ല. നിലവില്‍ നാല് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരുമുള്ള ആശുപത്രിയില്‍ വൈകിട്ട് ആറുമണിവരെ ഒപിയുണ്ടാകുമെന്ന് പറയുമ്പോഴും പല ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. അതിനാല്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. സിഎച്ച്‌സിയില്‍ അടിയന്തരമായി കിടത്തി ചികിത്സ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?