കൈയോട് കൈ ക്യാമ്പയിന്‍: കട്ടപ്പന നഗരസഭ ചിത്ര രചന മത്സരം നടത്തി
കൈയോട് കൈ ക്യാമ്പയിന്‍: കട്ടപ്പന നഗരസഭ ചിത്ര രചന മത്സരം നടത്തി
ഇടുക്കി: സ്വച്ഛത ഹി സേവ കൈയോട് കൈ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ മാലിന്യ സംസ്‌കരണ വിഷയങ്ങളെ അടിസ്ഥാനമാക്കി ചിത്രരചന മത്സരം നടത്തി. കട്ടപ്പന നഗരസഭാ പരിധിയിലെ വിവിധ സ്‌കൂളുകളില്‍നിന്നായി 90ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. യു പി വിഭാഗത്തില്‍നിന്ന് ജിയോണ്‍ വിജേഷ്(എസ്‌ജെ യുപിഎസ്, വെള്ളയാംകുടി), അനുരാഗ് ബിനു എസ്‌ജെ യുപിഎസ്, വെള്ളയാംകുടി) ജിയന്ന സാനിയ (സെന്റ് ജോര്‍ജ് സ്‌കൂള്‍ കട്ടപ്പന), ഹൈസ്‌കൂള്‍ വിഭാഗത്തില്‍നിന്ന് കൃഷ്ണപ്രിയ അജയ് (ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), അക്ഷയ് അനുമോദ് (ജിടിഎച്ച്എസ്എസ്), ആദിനാഥ് അജിത് (സരസ്വതി വിദ്യാപീഠം ), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍നിന്ന് ശ്രീനന്ദ എസ് (എസ്‌ജെഎച്ച്എസ്എസ് വെള്ളയാംകുടി), അഞ്ജലി മരിയ റെനി (ഓക്‌സിലിയം സ്‌കൂള്‍), അഭിനവ് പി ( സെന്റ് ജോര്‍ജ് സ്‌കൂള്‍) എന്നിവരും വിജയികളായി. വിദ്യാര്‍ഥികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിനും മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
What's Your Reaction?