സംസ്ഥാന മാസ്റ്റേഴ്‌സ് കായികമേളയില്‍ മികച്ച വിജയം നേടിയ താരങ്ങളെ അനുമോദിച്ചു

സംസ്ഥാന മാസ്റ്റേഴ്‌സ് കായികമേളയില്‍ മികച്ച വിജയം നേടിയ താരങ്ങളെ അനുമോദിച്ചു

Oct 2, 2026 - 14:37
 0
സംസ്ഥാന മാസ്റ്റേഴ്‌സ് കായികമേളയില്‍ മികച്ച വിജയം നേടിയ താരങ്ങളെ അനുമോദിച്ചു
This is the title of the web page

ഇടുക്കി: മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, സംസ്ഥാന മാസ്റ്റേഴ്‌സ് കായികമേളയില്‍ മികച്ച വിജയം നേടിയ താരങ്ങളെ അനുമോദിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 14 കായിക താരങ്ങളാണ് ജില്ലയില്‍നിന്ന് പങ്കെടുത്തത്. 18 സ്വര്‍ണവും 4 വെള്ളിയും 3 വെങ്കലും കരസ്ഥമാക്കി. മാസ്റ്റേഴ്‌സ് ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റ് എം എസ് ജോസഫ് പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി ആനിത്തോട്ടം അധ്യക്ഷനായി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട , മാസ്റ്റേഴ്‌സ് സംസ്ഥാന സെക്രട്ടറി വൈ ചന്ദ്രബാബു, ജില്ലാ സെക്രട്ടറി രഞ്ജിത്ത് മാലി, വൈസ് പ്രസിഡന്റുമാരായ സണ്ണി വളവനാല്‍, റോബിന്‍ ചക്കാല, പബ്ലിക് ലൈബ്രറി സെക്രട്ടറി സജി ഇലവുങ്കല്‍, സുബേദാര്‍ മേജര്‍ സന്തോഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow